Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Feast Of Saint Anthony

Alappuzha

പൂ​ങ്കാ​വ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ചാ​പ്പ​ലി​ൽ വി​ശു​ദ്ധ അ​ന്തോ​നീസി​ന്‍റെ തി​രു​നാ​ൾ

ആ​ല​പ്പു​ഴ: പ്ര​സി​ദ്ധ തീ​ർ​ഥാട​നകേ​ന്ദ്ര​മാ​യ പൂ​ങ്കാ​വ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ചാ​പ്പ​ലി​ൽ വി​ശു​ദ്ധ അ​ന്തോ​നീസി​ന്‍റെ തി​രു​നാ​ൾ ഇ​ന്ന് ആ​രം​ഭി​ച്ച് 14ന് ​സ​മാ​പി​ക്കും. വൈ​കി​ട്ട് 6.45ന് ​പ്ര​സു​ദേ​ന്തി വാ​ഴി​ക്ക​ൽ, തി​രു​നാ​ൾ കൊ​ടി​യേറ്റ് എന്നിവ വി​കാ​രി സെ​ബാ​സ്റ്റ്യൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​ബ​ലി മു​ഖ്യ​കാ​ർ​മിക​ൻ ഫാ. ​ആ​ന്‍റ​ണി പു​ളി​ക്ക​ൽ. വ​ച​നസ​ന്ദേ​ശം ഫാ. ​തോ​മ​സ് രാ​ജു. നാളെ വൈ​കി​ട്ട് ഏ​ഴി​ന് ജ​പ​മാ​ല, നൊ​വേ​ന, ഓ​ട്ടോ ബ​ദ്രേഴ്സും ​വി​ക്ട​റി കോ​ള​ജും ചേ​ർ​ന്ന് ന​ട​ത്തു​ന്ന സി​നി​മ പ്ര​ദ​ർ​ശ​നം.

13ന് വൈ​കി​ട്ട് ദി​വ്യ​ബ​ലി-ഫാ. ​ജോ​പ്പ​ൻ ആ​ണ്ടി​ശേ​രി​യി​ൽ. വ​ച​ന​പ്ര​ഘോ​ഷ​ണം-ഫാ. ​ജെ​റി​ൻ ജോ​ർ​ജ് എ​ത്തോ​ത​റ. തി​രു​നാ​ൾ സ​മാ​പ​ന ദി​ന​ത്തി​ൽ 4.30ന് ​സ​മൂ​ഹദി​വ്യ​ബ​ലി, മു​ഖ്യ​കാ​ർ​മി​ക​ൻ ഫാ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ക​ള​ത്തി​ൽവീ​ട്ടി​ൽ, വ​ച​നസ​ന്ദേ​ശം ഫാ. ​ആ​ന്‍റ​ണി തൈ​വീ​ട്ടി​ൽ.

വി​ശു​ദ്ധ​ന്‍റെ അ​ദ്ഭു​ത സ്വ​രൂ​പം വ​ഹി​ച്ചുകൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണം കാ​രു​പ​റ​മ്പ് സ്കൂ​ളി​ൽനി​ന്ന് വ​ട​ക്കോ​ട്ട് വി​ല്ലേ​ജ് ക​വ​ല വ​രെ. സ​ഹ​വി​കാ​രി​ക​ളാ​യ ഫാ. ​ഫ്രാ​ൻ​സി​സ് ഡി​റ്റോ, ഫാ. ​ജോ​ർ​ജ് സെ​ബി​ൻ എ​ന്നി​വ​ർ നേ​തത്വം ന​ൽ​കും.

Latest News

Corehub Up